സിലിന്‍ഡര്‍ പൊട്ടി ഒമ്‌നി വാന്‍ കത്തിനശിച്ചു

Posted on: 23 Dec 2012



മൂന്നാര്‍:ഗ്യാസ് ഉപയോഗിച്ചോടിയ ഒമ്‌നി വാന്‍ നിര്‍ത്തിയിട്ടപ്പോള്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച്കത്തിനശിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു.അഗ്‌നിശമനസേനയെത്താന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനം തടഞ്ഞത് ചെറിയ സംഘര്‍ഷത്തിനിടയായി. നയമക്കാട്‌സ്വദേശി ധര്‍മ്മര്‍ പാണ്ഡ്യന്‍(62), കണിമല സ്വദേശി പി.ബാബു(38) എന്നിവര്‍ക്കാണ്പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് മൂന്നാര്‍- ഉടുമല്‍പേട്ട റോഡിലുള്ള പെരിയവാര സ്റ്റാന്‍ഡിലാണ് സംഭവം.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki