തൊടുപുഴ കാര്‍ഷികമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 23 Dec 2012തൊടുപുഴ:ഗാന്ധിജി സ്റ്റഡി സെന്റര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന കാര്‍ഷികമേള 26ന് വൈകീട്ട് 5.30ന് ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്റ്റഡി സെന്റര്‍ ചെയര്‍മാനും ജലവിഭവവകുപ്പുമന്ത്രിയുമായ പി.ജെ.ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൃഷിവകുപ്പുമന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും. മന്ത്രിപി.ജെ.ജോസഫ് ആമുഖപ്രഭാഷണം നടത്തും. എകൈ്‌സസ് മന്ത്രി കെ.ബാബു പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. പി.ടി.തോമസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 6ന് പിന്നണി ഗായിക റിമി ടോമി നേതൃത്വം നല്‍കുന്ന ഗാനമേള.

സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകന് രണ്ടുലക്ഷം രൂപയുടെ കര്‍ഷകതിലക് അവാര്‍ഡും മികച്ച ക്ഷീരകര്‍ഷകന് ഒരുലക്ഷം രൂപയുടെ പുരസ്‌കാരവും മേളയില്‍ സമ്മാനിക്കും. പുരയിടകൃഷിയിലൂടെ കാര്‍ഷികവികസനം എന്ന മുദ്രാവാക്യമാണ് കാര്‍ഷികമേള ഉയര്‍ത്തുന്നത്.

27ന് ഉച്ചയ്ക്ക് 2.30ന് മേളാ നഗറില്‍ പുരയിടകൃഷിയും കാര്‍ഷികവികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.ടി.യു.കുരുവിള എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

28ന് ഉച്ചകഴിഞ്ഞ് 2.30ന് ജലസുരക്ഷ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മോന്‍സ് ജോസഫ് എം.എല്‍.എ.അധ്യക്ഷത വഹിക്കും.മുന്‍ ജലവിഭവ വകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും.

29ന് പച്ചക്കറി കൃഷിയും സ്വയംപര്യാപ്തതയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക്2.30ന് നടക്കുന്ന സെമിനാര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.സിറിയക് തോമസ് അധ്യക്ഷത വഹിക്കും. വൈകീട്ട്7.30ന് ദുര്‍ഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനമേള.

30ന് ഉച്ചയ്ക്ക് 2.30ന് തെങ്ങുകൃഷിയും നാളികേര ഉല്പന്നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കോക്കനട്ട് ഡവലപ്പ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും.

31 ന് മാലിന്യസംസ്‌കരണത്തെക്കുറിച്ച് നടക്കുന്ന സെമിനാര്‍ നഗരവികസനകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സി.എഫ്.തോമസ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രൊഫ.എന്‍.ജയരാജ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

ജനവരി ഒന്നിന്ഉച്ചയ്ക്ക് 2.30ന് ഫാം ടൂറിസത്തെക്കുറിച്ച് സെമിനാര്‍ നടക്കും. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ടൂറിസം വകുപ്പുമന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.30ന് പിന്നണിഗായിക സിസിലി, അമൃത സുരേഷ്, ജിനോ കുന്നുംപുറം എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള.

രണ്ടിന് ഉച്ചയ്ക്ക് 2.30 ന് ജൈവകൃഷിയും ജൈവസര്‍ട്ടിഫിക്കേഷനും എന്ന വിഷയത്തിലാണ് സെമിനാര്‍. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.30ന് സ്റ്റീഫന്‍ ദേവസ്സി നയിക്കുന്ന ഫ്യൂഷന്‍ നൈറ്റ്.

മൂന്നിന് രാവിലെ 10ന് ശ്വാനപ്രദര്‍ശനം. ഉച്ചയ്ക്ക് 2.30ന് ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിക്കുന്ന റബ്ബര്‍കര്‍ഷകസമ്മേളനം റവന്യുവകുപ്പുമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.റബ്ബര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട്7.30ന് ബേണി ഇഗ്‌നേഷ്യസ്, മധു ബാലകൃഷ്ണന്‍,അഫ്‌സല്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള.

4 ന് രാവിലെ 9 ന് കാലിപ്രദര്‍ശനവും ക്ഷീരകര്‍ഷക സംഗമവും നടക്കും. കേരള ഫീഡ്‌സ് ചെയര്‍മാന്‍ പി.സി.ജോസഫ് അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ഗ്രാമവികസനവകുപ്പുമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞ് 3.00 ന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് -കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സിമ്പോസിയത്തിന്റെ അവതരണം കേരള ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് നിര്‍വ്വഹിക്കും.വൈകീട്ട് 7.30 ന് ചലച്ചിത്ര താരം മുക്ത അവതരിപ്പിക്കുന്ന ഡാന്‍സ്, സുബി, ഉണ്ണി എസ്.നായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടി.

അഞ്ചിന് വൈകീട്ട് നാലിനാണ് കാര്‍ഷികമേള സമാപനം. ജലവിഭവവകുപ്പുമന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും കര്‍ഷകതിലക് അവാര്‍ഡ് വിതരണവും സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കും. ക്ഷീരകര്‍ഷക അവാര്‍ഡ്, ഫാം ജേര്‍ണലിസ്റ്റ് അവാര്‍ഡ് എന്നിവയുടെ വിതരണവും സ്​പീക്കര്‍ നിര്‍വ്വഹിക്കും.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki