ജില്ലാമഹാറാലിയും സമ്മേളനവും മാര്‍ച്ചില്‍

Posted on: 23 Dec 2012തൊടുപുഴ:ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപമടക്കമുള്ള വിഷയങ്ങളില്‍ ഐക്യ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് നടക്കുന്നതുകൊണ്ട് വ്യാപാരിവ്യവസായി ജില്ലാ മഹാറാലി സമ്മേളന തിയ്യതികളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തകയോഗം പൊതുപ്രകടനം മാര്‍ച്ച് ഏഴിനും പ്രതിനിധിസമ്മേളനം മാര്‍ച്ച് 8നും തൊടുപുഴയില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സമ്മേളനത്തിന്മുന്നോടിയായി നടക്കുന്ന ബ്ലോക്കുതലയോഗങ്ങള്‍ സൗജന്യസമ്മാന കൂപ്പണ്‍, മിനി നറുക്കെടുപ്പുകള്‍ എന്നിവ മുന്‍ നിശ്ചയിച്ച തിയ്യതികളില്‍ നടക്കും.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki