റോഡ്‌നിര്‍മ്മാണം നിര്‍ത്തി

Posted on: 23 Dec 2012വെള്ളിയാമറ്റം:ഗ്രാമപ്പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേവരുപാറ-നാളിയാനി റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ജനകീയപ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഈ വഴിയിലൂടെ കാല്‍നടയാത്രപോലും ദുസ്സഹമാണ്.

പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മരാമന്‍, ഇളംദേശം ബ്ലോക്ക് മെമ്പര്‍ ബിന്ദു ദിലീപ്, വാര്‍ഡ് മെമ്പര്‍ ശാന്ത ഗോപാലന്‍, മുന്‍വാര്‍ഡ് മെമ്പര്‍ പി.എം.ഗോപി എന്നിവര്‍ രക്ഷാധികാരികളും പി.ടി.സാബു പതിക്കല്‍ ചെയര്‍മാനും സി.എം.മദനരാജന്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki