ബോണസ്: ഹെലിബറിയ ടീ കമ്പനിതൊഴിലാളികള്‍ പണിമുടക്കി

Posted on: 23 Dec 2012ഉപ്പുതറ:20ശതമാനം ബോണസ് ആവശ്യപ്പെട്ട്‌ഹെലിബറിയ ടീ കമ്പനി തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കി. ഹെലിബറിയ ടീ കമ്പനിയുടെ ചിന്നാര്‍, ഹെലിബറിയ, ചെമ്മണ്ണ്എസ്റ്റേറ്റുകളിലെ 2000ത്തോളം തൊഴിലാളികളാണ് പണിമുടക്കിയത്. പണിമുടക്കിയ തൊഴിലാളികള്‍ ഡിവിഷന്‍ ഓഫീസുകളിലേക്ക് പ്രതിഷേധപ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. ശനിയാഴ്ച മുതല്‍ ഓരോ യൂണിയന്റെയും പ്രതിനിധികള്‍ അടങ്ങുന്ന അഞ്ചംഗസംഘം ഓരോ ഡിവിഷന്‍ ഓഫീസിനു മുന്നിലും ഉപവസിക്കും.

20ശതമാനം ബോണസ് നല്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. എന്നാല്‍ 8.33 ശതമാനമേ നല്കുകയുള്ളൂ വെന്നാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും ദിവസങ്ങള്‍ നീണ്ടുനിന്ന പ്രക്ഷോഭത്തിനുശേഷം 13ശതമാനം ബോണസ് നല്കി.

വെള്ളിയാഴ്ച പണിമുടക്കി ചെമ്മണ്ണ് ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പ്ലാന്‍േറഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki