ഇടുക്കിയിലെ കര്‍ഷകര്‍ പ്രകൃതിയെ സംരക്ഷിക്കുന്നവര്‍- മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

Posted on: 23 Dec 2012മുരിക്കാശ്ശേരി:പ്രകൃതിയെ സംരക്ഷിച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍ പരിസ്ഥിതിസ്‌നേഹികളാണെന്നും മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നും ഇടുക്കി രൂപത്രാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. ഇടുക്കി രൂപതാ പ്രതികരണവേദിയും ഫാര്‍മേഴ്‌സ് ക്ലബ്ബും ചേര്‍ന്ന് മുരിക്കാശ്ശേരിയില്‍ സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികരണവേദി പ്രസിഡന്റ് ഷാജി വരകുകാലപ്പറമ്പില്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലില്‍ മുഖ്യപ്രഭാഷണം നടത്തി.ജോര്‍ജ് കോയിക്കല്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി,ഗ്രാമപ്പഞ്ചായത്ത്‌മെമ്പര്‍ റാണി ജോര്‍ജ്, ഫാ. ജയിംസ് പാലക്കാമറ്റം, കെ.കെ. ദേവസ്യ, സണ്ണി ജോര്‍ജ്, ബിനോയ് മഠത്തില്‍, സണ്ണിവരകുകാലയില്‍. ജോണ്‍സണ്‍ കുഞ്ചിറക്കാട്ട്, രാജന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki