മൂന്നാറില്‍ പുലിപ്പേടി മാറുന്നില്ല

Posted on: 23 Dec 2012

മൂന്നാര്‍:മൂന്നാറില്‍ പുലിഭീതി മാറുന്നില്ല. ഇടയ്ക്കിടെ നപ്രത്യക്ഷപ്പെട്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന പുലിയുടെ ആനക്രമണത്തില്‍ ആശങ്കയിലാണ് ജനങ്ങള്‍. വെള്ളിയാഴ്ച പുലി വീണ്ടും ദേവികുളത്തെ ശേഖറിന്റെ വീട്ടിലെ പട്ടിയെ കടിച്ചുകൊണ്ടുപോയി. പട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരുടെ മുമ്പിലൂടെയാണ് പുലി പട്ടിയുമായി കടന്നുകളഞ്ഞത്. ഈ വീടിന്റെ സമീപത്ത് കുറ്റിക്കാടുകളോ മറ്റ്കാടുകളോ ഇല്ല. എന്നിട്ടും ഇവിടെ പുലി എത്തിയത്ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ദേവികുളത്ത് ജനവാസകേനന്ദ്രങ്ങളില്‍ പുലിയുടെ ആനക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ 7ന് ദേവികുളം ടൗണിലെ സര്‍വ്വേസൂനപ്രണ്ടിന്റെ കോമ്പൗണ്ടിനുള്ളില്‍ മൂന്ന് ആടുകളെ പുലി കൊന്നിരിന്നു. മൂന്നാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നാറിലും പരിസരങ്ങളിലുമുള്ള തെരുവുനായ്ക്കള്‍ പുലിയെ ജനവാസകേനന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുമെന്ന്‌വിലയിരുത്തിയിരുന്നു. തെരുവുനായ്ക്കളെ കൂട്ഉപയോഗിച്ച് പിടികൂടി സംരക്ഷിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki