അമിത ബസ് ചാര്‍ജ് ഈടാക്കുന്നു

Posted on: 19 Dec 2012



തോപ്രാംകുടി: തോപ്രാംകുടി മുരിക്കാശേരി റൂട്ടില്‍ ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു. ഈ റൂട്ടില്‍ ഏഴ് കിലോമീറ്റര്‍ ദൂരത്തിന് ഇപ്പോള്‍ ഒമ്പത് രൂപയാണ് ബസ്സുകള്‍ ഈടാക്കുന്നത്. അതേസമയം ഈ റൂട്ടില്‍ ട്രിപ്പ് നടത്തുന്ന ജീപ്പുകള്‍ 10 രൂപയും ഈടാക്കുന്നു.

പുതിയ ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നതിനു ശേഷം ഇടുക്കിയിലെ മിക്ക റൂട്ടുകളിലും ബസുകളും സമാന്തര സര്‍വീസുകളും തമ്മില്‍ ഈടാക്കുന്ന ചാര്‍ജ് ഒരേ തുക ആയിട്ടുണ്ട്. ചെറുതോണി മുരിക്കാശേരി തോപ്രാംകുടി റൂട്ടില്‍ ഫെയര്‍ സ്‌റ്റേജ് പുനര്‍ നിര്‍ണയിച്ച് ചാര്‍ജ് ഈടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

വാര്‍ത്ത അയച്ചത്: അനീഷ് മാത്യു
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki