ഞാറ്റടിപ്പാട്ടുപാടി, പാളത്തൊപ്പിയണിഞ്ഞ് കുട്ടികള്‍ നെല്‍ക്കൃഷിയിലേക്ക്

Posted on: 20 Aug 2012വലിയതോവാള:ഞാറ്റടിപ്പാട്ടിന്റെ ഈണത്തിനൊത്ത്, കരിമണ്ണില്‍ വിത്തുവിതച്ച്, പുതിയ കാര്‍ഷികസംസ്‌കാരം രചിക്കാന്‍ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കര്‍ഷകദിനത്തിലാണ് പാളത്തൊപ്പിയണിഞ്ഞ് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ കരിമണ്ണില്‍ നെല്‍വിത്ത് വിതച്ചത്.

ഭൂമിയുടെ ഊഷ്മളത നശിപ്പിക്കുന്ന ഒരു നടപടിയും ഇനിയുമുണ്ടാകാന്‍ അനുവദിക്കരുതെന്ന് കുട്ടികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് പുതിയ കാര്‍ഷികാനുഭവം നല്‍കിയ കര്‍ഷകദിനാചരണത്തിന് ഹെഡ്മാസ്റ്റര്‍ ജോസഫ് മാത്യു സി., പി.റ്റി.മേരിക്കുട്ടി, സിസ്റ്റര്‍ മരിയറ്റ്, എലിസബത്ത് തോമസ്, പി.എ.ജയിംസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിനു സെബാസ്റ്റ്യന്‍, ദീപു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki