പ്രവാചക സന്ദേശമുയര്‍ത്തി നബിദിന റാലി

Posted on: 04 Feb 2012



തൊടുപുഴ: പ്രവാചക ജന്മദിനസ്മരണകളുയര്‍ത്തി തൊടുപുഴ താലൂക്ക്ഇമാം കൗണ്‍സില്‍ നബിദിനസന്ദേശറാലി നടത്തി. പ്രവാചക സന്ദേശം ജനങ്ങളിലേക്ക്എന്ന സന്ദേശമുയര്‍ത്തി നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു.

തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ നിന്ന് തുടങ്ങിയ റാലി കാരിക്കോട് നൈനാര്‍ മസ്ജിദില്‍ സമാപിച്ചു. പൊതുസമ്മേളനം മുനീര്‍ ഹുദമി ഉദ്ഘാടനം ചെയ്തു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് എം.എസ്.എം. മൂസ നജ്മി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ കബീര്‍ റഷാദി, അബ്ദുള്‍ ഗഫൂര്‍ മൗലവി, നജ്മി, ഇബ്രാഹിം ഫലാഹി, ഷാജഹാന്‍ മൗലവി, മൗലവി മൂസല്‍, ഖാസിമി, പി.പി. അബ്ദുള്‍ അസീസ് , പി.എച്ച്. റഷീദ്, എം.എം. സുലൈമാന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, സി.എസ്. ഷാജി, ഇസ്മായില്‍ ഫൈസി, എന്നിവര്‍ പ്രസംഗിച്ചു. ഇ.പി. അബൂബക്കര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

More News from Idukki