ഇറ്റുവീഴുന്ന വെള്ളത്തിന് മണിക്കൂറുകളുടെ കാത്തിരിപ്പ്....

Posted on: 04 Feb 2012



കുമാരമംഗലം:പാറയിടുക്കില്‍ നിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളം ശേഖരിക്കാന്‍ സമയം മാത്രം പോരാ, അസാമാന്യ ക്ഷമയും വേണം. ഉറവയില്‍ തെങ്ങോലവച്ചാണ് ഇറ്റുവീഴുന്ന വെള്ളം കലത്തില്‍ നിറയ്ക്കുന്നത്. പ്രായത്തിന്റെ അവശതയുണ്ടെങ്കിലും പൈങ്കുളം പാറ ഒഴുകല്‍ വീട്ടില്‍ ഒ.പി. ബാലനും ലക്ഷ്മിക്കും കുടിവെള്ളത്തിന് ഇതല്ലാതെ വേറെ മാര്‍ഗമില്ല.

പരമാവധി ഒരുമാസംകൂടി ഓലിയില്‍ നിന്ന് വെള്ളം ശേഖരിക്കാനാകും. പിന്നീട് അരക്കിലോമീറ്റര്‍ അകലെയുള്ള കിണറിനെ ആശ്രയിക്കണം. അതിനാകട്ടെ ചെറിയ കയറ്റവും കയറണം. ലക്ഷ്മിയുടെ വീടിനടുത്തുള്ള തുരുത്തുമ്മേല്‍ തങ്കമണിയും ഓലിയില്‍ നിന്നാണ് വെള്ളമെടുക്കുന്നത്.കിട്ടുന്ന സമയം കൊണ്ട് പരമാവധി വെള്ളം ശേഖരിച്ചുവയ്ക്കും.

അറയ്ക്കമലമ്പ്രം ടാങ്കിന്റെ ഭാഗത്തുനിന്ന് ഇവിടേയ്ക്ക് പൈപ്പുകള്‍ സ്ഥാപിച്ചിരിന്നു. ഇപ്പോള്‍ പൈപ്പുകളും ടാപ്പുകളും കാണാനില്ല. അതൊക്കെ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കുടിവെള്ളത്തിനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ പ്രതിനിധികളാണ് ലക്ഷ്മിയും തങ്കമണിയും.

More News from Idukki