ഹൈറേഞ്ച്‌മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ഏഴിന് ആരംഭിക്കും

Posted on: 04 Feb 2012



കട്ടപ്പന:യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നടതീര്‍ത്ഥയാത്ര ഏഴിന് ആരംഭിക്കും.രാവിലെ ആറു മണിക്ക് ഇടുക്കി സെന്റ്‌മേരീസ് യാക്കോബായ പള്ളി, അണക്കര ഏഴാം മൈല്‍ സെന്റ്‌ജോണ്‍സ് പള്ളി, നെടുങ്കണ്ടം സെന്റ്‌മേരീസ് സിംഹാസനപള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പദയാത്ര ഉച്ചയ്ക്ക് 12.45ന് കട്ടപ്പന സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സംഗമിക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.കുര്യാക്കോസ് മോര്‍ ക്ലീമിസ് മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ഔപചാരികമായി കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യും.സമൂഹം പ്രസിഡന്റ് ഫാ.വര്‍ഗീസ് ജോണ്‍ കോര്‍-എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ സംയുക്തയാത്രയാരംഭിച്ച് വൈകീട്ട് ചപ്പാത്ത് സെന്റ്‌ജോര്‍ജ് പള്ളിയില്‍ വിശ്രമിക്കും. കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.

എട്ടിന് രാവിലെ ചപ്പാത്തില്‍ തുടങ്ങുന്ന തീര്‍ത്ഥയാത്ര വൈകീട്ട് മുണ്ടക്കയം മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ വിശ്രമിക്കും. 9ന് രാവിലെ 6ന് വി.കുര്‍ബ്ബാനയോടെ യാത്രയാരംഭിച്ച് ഐത്തലസെന്റ്.കുര്യാക്കോസ് പള്ളിയില്‍ വിശ്രമിക്കും.

10 രാവിലെ 5.30ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്ര ഉച്ചകഴിഞ്ഞ് 3ന് ഓമല്ലൂര്‍ കുരിശിങ്കല്‍ എത്തും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയും മെത്രാപ്പോലീത്തമാരും സ്വീകരിക്കും.