നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന്
Posted on: 04 Feb 2012
ഉപ്പുതറ: മണല്‍കടവുകള്‍ ലേലം ചെയ്യുന്നതിന് അടിയന്തര നടപടിയുണ്ടാക്കണമെന്ന് ഉപ്പുതറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു വേങ്ങവേലില്‍ ആവശ്യപ്പെട്ടു. ഫിബ്രവരി അവസാനത്തോടെ ലേലം നടത്താന്‍ നടപടിയുണ്ടായില്ലെങ്കില്‍ കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്നും സാബു വേങ്ങവേലില്‍ അറിയിച്ചു.