കോണ്‍ഗ്രസ് നേതൃയോഗം
Posted on: 04 Feb 2012
തൊടുപുഴ: ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. റ്റി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. 14 ന് തൊടുപുഴയില്‍ നടക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിശാലയോഗത്തിന് മുന്നോടിയായി മണ്ഡലം കണ്‍വെന്‍ഷനുകളും തുടര്‍ന്ന് വാര്‍ഡ് സമ്മേളനവും വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. പി.ടി. തോമസ് എം.പി., ആമ്പല്‍ ജോര്‍ജ്, എസ്. അശോകന്‍, കെ.വി. സിദ്ധാര്‍ഥന്‍, പി.എസ്. ചന്ദ്രശേഖര പിള്ള, എന്‍.ഐ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.