മാതൃഭൂമി ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് കോളപ്രയില്‍ ഇന്ന്

Posted on: 04 Feb 2012



കോളപ്ര:മാതൃഭൂമിയും ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് നടത്തുന്ന ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെ കോളപ്ര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ജങ്ഷനില്‍ നടത്തും. 15 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ അപകട-മരണ ഇന്‍ഷുറന്‍സ്, 15 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെവിവാഹനിധി, 15 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസനിധി, 10 രൂപയ്ക്ക് ഒരു ലക്ഷം രൂപവരെയുള്ള അപകട അംഗവൈകല്യനിധി, 45 രൂപയ്ക്ക് 25,000 രൂപയുടെ അപകട ചികിത്സാനിധി എന്നിവ പദ്ധതിയില്‍ ഉണ്ട്. നിലവിലുള്ള മാതൃഭൂമി വരിക്കാര്‍ക്കും പുതുതായി വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രായപരിധി 5 വയസ്സുമുതല്‍ 80 വയസ്സുവരെയാണ്.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki