ദിവസവേതനത്തില്‍ എന്യുമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു
Posted on: 04 Feb 2012
തൊടുപുഴ:പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശപ്രകാരം നടപ്പിലാക്കുന്ന 'ഇംപ്രൂവ്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം അറ്റ് സ്റ്റേറ്റ് ആന്‍ഡ് ഡിസ്ട്രിക്ട് ലെവല്‍' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ വിവിധ സര്‍വ്വേകളുടെ വിവരശേഖരണത്തിനായി താത്കാലികാടിസ്ഥാനത്തില്‍ 400 രൂപ ദിവസവേതനത്തില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്/കൊമേഴ്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ (ഓരോ പകര്‍പ്പ് സഹിതം) ഉള്‍പ്പെടെ തൊടുപുഴ മുതലക്കേടത്ത് പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെ 2012 ഫിബ്രവരി 13ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ മേല്‍പ്പറഞ്ഞ ഓഫീസില്‍നിന്ന് ലഭിക്കും.