പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികവും ലൈബ്രറി മന്ദിരോദ്ഘാടനവും നടന്നു
Posted on: 04 Feb 2012
പാറത്തോട്:പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷിക ദിനാഘോഷവും ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനവും അനുമോദന സമ്മേളനവും നടന്നു. കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.തോമസ് എം.പി.സ്‌കൂള്‍ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല പ്രതിഭാ പുരസ്‌കാരം നല്‍കി. കര്‍ഷകശ്രീ അവാര്‍ഡ് നേടിയ കുഞ്ഞുമോള്‍ ജോസിനെ ആദരിച്ചു. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോസ് കരിവേലിയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ഇടുക്കി ജില്ലാ വിദ്യാഭ്യാസ സെക്രട്ടറി അനില ജോര്‍ജ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി, സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ കുന്നപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡി.മാത്യു, ഹെഡ്മാസ്റ്റര്‍ എ.എല്‍.പാപ്പച്ചി, ഷാജി കണ്ടശ്ശാംകുന്നേല്‍, മിനി സജീവന്‍, മോളി ജോയി, ടി.പി.മല്‍ക്ക, മിനി സുധാകരന്‍, വി.വി.ലൂക്കാ, ആന്‍സി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.