മാങ്ങാപ്പാറയില്‍ ഗുരുക്ഷേത്ര ശിലാസ്ഥാപനം
Posted on: 04 Feb 2012
കൊന്നത്തടി: മരക്കാനം എസ്.എന്‍.ഡി.പി ശാഖായോഗത്തിനു കീഴില്‍ മാങ്ങാപ്പാറ ഗുരുക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു. മദനപ്പന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠത്തിലെ അസ്പര്‍ശാനന്ദ സ്വാമികളുടെ സാന്നിദ്ധ്യത്തില്‍ എസ്.എന്‍.ഡി.പി അടിമാലി യൂണിയന്‍ പ്രസിഡന്റ് അനില്‍ തറനിലം ക്ഷേത്രശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ശാഖായോഗം പ്രസിഡന്റ് റ്റി.എസ് തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബസംഗമം എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു.
കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാവിജയന്‍, ലതീഷ്‌കുമാര്‍, ജി. അജയന്‍, കെ.ഡി രമേശ്, രഞ്ജിത്ത്, അനീഷ്ബാലന്‍, കെ.എന്‍ അജയകുമാര്‍, സുബിഭാസ്‌കരന്‍, രജനി ബെന്നി, സുശീല ഉണ്ണി, ഓമനവിജയന്‍ , സുധീപ് എന്നിവര്‍ പ്രസംഗിച്ചു. ബിജു പുളിക്കലേടത്ത,് സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ ക്ലാസ്സ് നയിച്ചു.