പഞ്ചായത്തോഫീസ് ഉപരോധിച്ചു
Posted on: 04 Feb 2012
കരിങ്കുന്നം: മറ്റത്തിപ്പാറ എടപ്രാംകുന്ന് കുടിവെള്ളപദ്ധതി കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം. മ്രാല, കരിങ്കുന്നം ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്ന് കരിങ്കുന്നം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ടാങ്കിന്റെയും പൈപ്പുകളുടെയും പണി പൂര്‍ത്തിയായിട്ടും പദ്ധതി കമ്മീഷന്‍ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് സി.പി.എം. ആരോപിച്ചു. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പദ്ധതിക്ക് നാലുകോടി രൂപയാണ് അനുവദിച്ചിരുന്നത്. വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. മത്തായി ജോണ്‍, പി.ആര്‍.രവി, കെ.കെ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.