യേശുക്രിസ്തുവിനെ വിപ്ലവനായകനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം
Posted on: 04 Feb 2012
ചെറുതോണി: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ ചിത്രപ്രദര്‍ശനത്തില്‍, യേശുക്രിസ്തുവിനെ വിപ്ലവനായകനായി ചിത്രീകരിച്ചതില്‍ കെ.സി.വൈ.എം. ഇടുക്കി രൂപത പ്രതിഷേധിച്ചു.
ക്രിസ്തുവിനെ തൊഴിലാളിനേതാവായും വിപ്ലവനായകനായും ചിത്രീകരിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അസ്ഥാനത്താണെന്ന് യോഗം കുറ്റപ്പെടുത്തി. ഇടുക്കി രൂപതാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മാവേലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റിച്ചാര്‍ഡ്, അനീഷ് പ്ലാശനാല്‍, ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.