കെട്ടിട നികുതി: അപാകം പരിഹരിക്കണം- ബി.ജെ.പി

Posted on: 04 Feb 2012



തൊടുപുഴ:നഗരസഭയിലെ കെട്ടിട നികുതി പുനര്‍ നിര്‍ണ്ണയത്തിലെ അപാകം പരിഹരിക്കണമെന്ന് ബി.ജെ.പി. തൊടുപുഴ നിയോജകമണ്ഡലം സമിതി ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കളെ അമിതമായി ചൂഷണം ചെയ്ത്, കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്ന നയവുമായി ഭരണസമിതി മുന്നോട്ടുപോയാല്‍ കൗണ്‍സിലിനകത്തും പുറത്തും സമരം ചെയ്യുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.

പ്രസിഡന്റ് കെ.എസ്അജി അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ബിനു കൈമള്‍, പി.ആര്‍.വിനോദ്, വി.ബി.പ്രശാന്ത്, റ്റി.എസ്.രാജന്‍, അഡ്വ.കെ.എസ്.ബിനു എന്നിവര്‍ പ്രസംഗിച്ചു.

More News from Idukki