ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
Posted on: 04 Feb 2012
കാഞ്ചിയാര്‍:ഭാരതീയ ആയുര്‍വേദ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. മുരിക്കാട്ടുകുടി പട്ടിക വര്‍ഗ്ഗ കോളനിയിലെ വികാസ് കമ്മ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ച രാവിലെ 10 നാണ് പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പും, ഔഷധ വിതരണവും നടത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി തോമസ് അറിയിച്ചു.