ധ്വജപ്രതിഷ്ഠ നടത്തും

Posted on: 04 Feb 2012



കട്ടപ്പന: കൊച്ചുതോവാള ശ്രീനാരായണ മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ശനിയാഴ്ച നടക്കും.

രാവിലെ 4.30 ന് മഹാഗണപതിഹവനം, 8 ന്കലശപൂജ, 9.30 നും, 10.30 നും മധ്യേ മീനം രാശിയില്‍ ധ്വജപ്രതിഷ്ഠ, 11 ന് ധ്വജപ്രതിഷ്ഠ സമര്‍പ്പണ സമ്മേളനം മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സി.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍ ധ്വജപ്രതിഷ്ഠാ സമര്‍പ്പണം നിര്‍വഹിക്കും. യൂണിയന്‍ സെക്രട്ടറി കെ.എന്‍.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും.

12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 മുതല്‍ സമൂഹപ്രാര്‍ഥനയ്ക്കുശേഷം 7.15 ന് ഉത്‌സവത്തിന് കൊടിയേറും, 8.30 മുതല്‍ വിവിധ കലാപരിപാടികള്‍, 9.30 ന് ഗാനമേള.

More News from Idukki