മുല്ലപ്പെരിയാര്‍ ഉപവാസം 1870-ാം ദിവസത്തിലേക്ക്
Posted on: 04 Feb 2012
കെ.ചപ്പാത്ത്: മുല്ലപ്പെരിയാര്‍ റിലേ ഉപവാസം 1870-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച സി.പി.എം കരിന്തരുവി ബ്രാഞ്ച്കമ്മിറ്റി, പശുപ്പാറ ലോക്കല്‍ കമ്മിറ്റി എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ ഉപവസിച്ചു. സമരസമിതി രക്ഷാധികാരി ഫാ.റെജി മുതുകാട്ടില്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്.രാജന്‍, എം.ജെ.വാവച്ചന്‍, കെ.സുരേന്ദ്രന്‍, ഷിബു കെ.തമ്പി, കെ.പി.എം. സുനില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. റാന്നി പഴവങ്ങാടി പൗരസമിതി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. മോന്‍സി ലാലിച്ചന്‍ അഭിവാദ്യം ചെയ്തു.