പ്രതിഷ്ഠാവാര്‍ഷികം
Posted on: 04 Feb 2012
കെ.ചപ്പാത്ത്: കരിന്തരുവി ചപ്പാത്ത് ധര്‍മ്മശാസ്താക്ഷേത്രം പ്രതിഷ്ഠാവാര്‍ഷികം 9, 10, 11 തിയ്യതികളില്‍ നടക്കും.
9ന് രാവിലെ 5.45ന് അഭിഷേകം, 6ന് അഷ്ടദ്രവ്യഗണപതിഹവനം, സുദര്‍ശനഹവനം, തുടര്‍ന്ന് പതിവുപൂജകള്‍, വൈകീട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 6ന് ഭഗവതിസേവ, 6.45ന് ദീപാരാധന.
10ന് രാവിലെ 5 മുതല്‍ ഉത്സവപൂജകള്‍, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകീട്ട് 5.30ന് സര്‍വൈശ്വര്യപൂജ, 6ന് പ്രഭാഷണം, 11ന് രാവിലെ 5 മുതല്‍ ഉത്സവപൂജകള്‍, 8ന് ഭാഗവതപാരായണം, 9ന് നവകം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകീട്ട് 5.30ന് കരിന്തരുവി ആല്‍ത്തറയ്ക്കല്‍നിന്ന് പൂത്താലം, 6ന് കരിങ്കുളം മഹാദേവക്ഷേത്രത്തില്‍നിന്ന് താലപ്പൊലി ഘോഷയാത്ര, 6.45ന് ദീപാരാധന, 8.30ന് വലിയകാണിക്ക, 8.45ന് മതപ്രഭാഷണം, 9.45ന് കോമഡി മെഗാഷോ.