ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനം ഇന്ന്
Posted on: 04 Feb 2012
മുള്ളരിങ്ങാട്: ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനവും ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനവും ശനിയാഴ്ച മന്ത്രി പി.ജെ. ജോസഫ് നിര്‍വ്വഹിക്കും. രാവിലെ11ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല അധ്യക്ഷതവഹിക്കും. സെ്‌പെസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. സൗദാമിനി ടീച്ചര്‍ എന്‍ഡോവ്‌മെന്റ് വിതരണം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു സുധാകരന്‍ നിര്‍വ്വഹിക്കും.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍ നിര്‍വ്വഹിക്കും. കലാപരിപാടികള്‍ സിനിമാതാരം ജാഫര്‍ ഇടുക്കി ഉദ്ഘാടനം ചെയ്യും.