
വണ്ണപ്പുറം: മുണ്ടന്‍മുടി, നാരങ്ങാനം, കമ്പകക്കാനം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കുനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പി.
കര്‍ഷക സംഘം വണ്ണപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളിയാര്‍ റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ധര്‍ണ്ണ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി.എന്‍. തങ്കപ്പന്‍, സെക്രട്ടറി പി.വി.ഫിലിപ്പ്, സമരസമിതി കണ്‍വീനര്‍ എ.ജെ. ജോസ്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.എം. സോമന്‍, പി.എസ്. ഗോപി എന്നിവര്‍ പ്രസംഗിച്ചു.