ചെറുതോണി: കര്‍ഷക ഭൂമി പിടിച്ചെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇടുക്കി രൂപതാ ജനറാള്‍ മോണ്‍. മാത്യു തൊട്ടിയില്‍ പറഞ്ഞു. കടത്തിന്റെ പേരില്‍ കൃഷിക്കാരന്റെ ഭൂമി പിടിച്ചെടുത്ത് മറ്റൊരാള്‍ക്ക് വിറ്റ് ബാങ്കുകള്‍ പണം ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
മലനാട് കര്‍ഷക രക്ഷാസമിതി കരിമ്പനില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
557 ദിവസമായി കരിമ്പനില്‍ ഫിലിപ്പ് എന്ന കര്‍ഷകന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ച ്പന്തല്‍ അഗ്‌നി നിമജ്ജനം ചെയ്യുന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് നപ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നു കരിമ്പനില്‍ നടന്ന യോഗത്തില്‍ പി.റ്റി. തോമസ്, മുതലാംകോട് മണി, മാത്യു സ്റ്റീഫന്‍, വി.ബി. രാജന്‍, ഡോ. എം.സി. ജോര്‍ജ്ജ്, അഡ്വ. ഷൈജന്‍ ജോസഫ്, എ.പി. ഉസ്മാന്‍, രാജു സേവ്യര്‍, സൂട്ടര്‍ ജോര്‍ജ് തുടങ്ങിയവര്‍ നപ്രസംഗിച്ചു. സമര പന്തലില്‍ നിന്ന് കരിമ്പനിലേക്ക് ആരംഭിച്ച നപ്രകടനം മലനാട് കര്‍ഷകരക്ഷാസമിതി ഭാരവാഹികളായ വി.വി. മണി, സജി പുതുമന, കെ.പി. സണ്ണി, ബൈജു വള്ളിക്കാട്, ദേവദാസ് ചിറയ്ക്കല്‍ തുടങ്ങിയവര്‍ നയിച്ചു.