ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക്‌യാത്രികന്‍ മരിച്ചു
തൊടുപുഴ: ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരിമ്പന്‍ പൂന്തുരുത്തി വര്‍ക്കിയുടെ മകന്‍ അനൂപ് (25) ആണ് മരിച്ചത്.
കുളമാവ് വലിയമാവിനു സമീപം വെള്ളിയാഴ്ച വൈകീട്ട് ആറേകാലിനായിരുന്നു അപകടം. കരിമ്പനില്‍ നിന്ന് മൂലമറ്റത്തെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. അനൂപിന്റെ ബൈക്കും തൊടുപുഴ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ നിന്ന് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ശാരി വിദേശത്താണ്. സഹോദരങ്ങള്‍: മനോജ്, അനീഷ്, അജീഷ്.
 

പൗലോസ്
ചെറുതോണി:വിമലഗിരി നിരവത്ത് പൗലോസ് (80) അന്തരിച്ചുാ. ഭാര്യ: ത്രേസ്യാമ്മ എരമംഗലത്ത് കുടുംബാംഗം. മക്കള്‍: ഓമന, ജോണി, മെര്‍ളി, പുഷ്പ, ലത. മരുമക്കള്‍: ജോയി കിഴക്കേക്കര (പുരളി), മോളിക്കുട്ടി മേച്ചേരിമണ്ണില്‍ (നാരകക്കാനം), പരേതനായ തോമസ് കാരികുന്നേല്‍ (മഠത്തില്‍കടവ്), ബെന്നി പുറത്തേല്‍ (പഴയരിക്കണ്ടം), സജി അരിമണ്ണില്‍ (പാറത്തോട്). ശവസംസ്‌കാരം ശനിയാഴ്ച 10ന് വിമലഗിരി വിമലമാതാ പള്ളി സെമിത്തേരിയില്‍.
 
മിന്നലേറ്റ് വീട്ടമ്മ മരിച്ചു; പേരക്കുട്ടിക്ക് പൊള്ളലേറ്റു
അടിമാലി:ഇടിമിന്നലേറ്റ് ആദിവാസി വീട്ടമ്മ മരിച്ചു. മാങ്കുളം വേലിയാംപാറ ചെല്ലപ്പന്റെ ഭാര്യ ഓമന(45)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീട്ടില്‍വച്ചാണ് മിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന പേരക്കുട്ടി വിവേകിനും(8) പൊള്ളറ്റേു. കുട്ടികളെ അടിമാലി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: സോമന്‍(എസ്.കെ.പ്രൊമോട്ടര്‍, അടിമാലി), മോളി, സിന്ധു, വത്സ. മരുമക്കള്‍: മഞ്ജു, രാജു, ഗോപി, രാമചന്ദ്രന്‍.
 

തോമസ്
വെള്ളിലാങ്കണ്ടം:അടിച്ചിലാംമാക്കല്‍ തോമസ് (തൊമ്മച്ചന്‍-88) അന്തരിച്ചു. ഭാര്യ: മറിയാമ്മ എലിക്കുളം കൊല്ലംപറമ്പില്‍ കുടുംബാംഗം. മക്കള്‍: കുട്ടിയച്ചന്‍, അപ്പച്ചന്‍, കുട്ടിയമ്മ, സിസിലി, വത്സമ്മ, റോസമ്മ, സിസ്റ്റര്‍ ആനീസ്(എസ്.എച്ച്.കോണ്‍വെന്റ്, പൊടിമറ്റം), പരേതനായ ജോസ്.
മരുമക്കള്‍: വത്സമ്മ ഉഴത്തുവാല്‍, മേരിക്കുട്ടി ഞാവള്ളിക്കുന്നേല്‍, ആന്‍സി വേലനാത്ത്, തോമാച്ചന്‍ കിഴക്കേവേലില്‍, ബേബി വടക്കേടത്ത്, ജോയിച്ചന്‍ ഈറ്റത്തോട്. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് സ്വരാജ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
 
മറിയാമ്മ വര്‍ഗ്ഗീസ്
നെടുങ്ങാടപ്പള്ളി:മഠത്തിക്കുളത്ത് കിഴക്കയില്‍ പരേതനായ യോഹന്നാന്‍ വര്‍ഗ്ഗീസിന്റെ (കൊച്ചുകുട്ടി) ഭാര്യ മറിയാമ്മ വര്‍ഗ്ഗീസ് (94) അന്തരിച്ചു. വളഞ്ഞവട്ടം വടക്കേടത്ത് പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞമ്മ, കുഞ്ഞുമോന്‍, കുഞ്ഞുമോള്‍, ബേബി, ലീലാമ്മ, രാജു, മോളി, സുജ, പരേതയായ അമ്മിണി. മരുമക്കള്‍: നെടുങ്ങാടപ്പള്ളി വടക്കേപറമ്പില്‍ വര്‍ഗ്ഗീസ് മാത്യു, പഴമണ്ണില്‍ ജോയമ്മ, തൊമ്മച്ചേരി കൂടത്തുംമുറിയില്‍ ബേബി, ആറ്റുമാലില്‍ സൂസന്‍, മഠത്തിക്കുളത്ത് പൊന്നച്ചന്‍, കോട്ടാരേത്ത് മോളി, പൂതിയോട്ടില്‍ ബാബു, പുന്നവേലി ചീരമറ്റത്ത് രാജു. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.
 
രവീന്ദ്രന്‍
കഞ്ഞിക്കുഴി (ഇടുക്കി):പാലക്കാട്ട് കരോട്ട് (ഞണ്ടുകുഴിയില്‍)രവീന്ദ്രന്‍ (64) അന്തരിച്ചു. ഭാര്യ: ശാരദ അയ്യപ്പന്‍കോവില്‍ കുന്നൂന്നി കുടുംബാംഗം. മക്കള്‍:ജോഷി (സര്‍വ്വിസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി). സിന്ധു, നിഷ. മരുമക്കള്‍:സദീന്ദ്ര, ബിനു പുരിക്കുന്നേല്‍ വെള്ളത്തൂവല്‍.