SHOW MORE

പത്രസമ്മേളനം കഴിഞ്ഞു മടങ്ങിയ തൊഴിലാളിയൂണിയന്‍ നേതാവ് വഴിമധ്യേ മരിച്ചു
കട്ടപ്പന:
എ.ഐ.ടി.യു.സി. നേതാവും പാചകത്തൊഴിലാളി യൂണിയന്‍ ദേശീയ പ്രസിഡന്റുമായിരുന്ന ഇരട്ടയാര്‍ വെട്ടിക്കുഴിക്കവല പള്ളിവാതുക്കല്‍ കുര്യന്‍ മാത്യു(53) അന്തരിച്ചു. തിരുവനന്തപുരത്തു പോയി മടങ്ങുംവഴി കോട്ടയത്ത് പത്രസമ്മേളനവും നടത്തി നാട്ടിലേക്കുപോകുമ്പോള്‍ ഏലപ്പാറ ചിന്നാറ്റില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. വാഹനം നിര്‍ത്തി കടയില്‍നിന്ന് വെള്ളം വാങ്ങിക്കുടിച്ചശേഷം അതുവഴിവന്ന ജീപ്പ് കൈകാണിച്ച് നിര്‍ത്തി ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. മാട്ടുക്കട്ടയിലെ വേളാങ്കണ്ണി ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു.
കേരള കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തിയ ഇദ്ദേഹം പ്രമുഖ സംഘാടകനും തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവര്‍ക്ക് ആനുകുല്യങ്ങള്‍ നേടിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് അംഗം, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ആലീസ് (ബഥേല്‍ സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക). മക്കള്‍: അതുല്‍, ആദര്‍ശ്. ശവസംസ്‌കാരം പിന്നീട്.

രമണി
കൊടുമണ്‍: അങ്ങാടിക്കല്‍ വടക്ക് ഒറ്റത്തേക്ക് രാജി ഭവനത്തില്‍ രാമചന്ദ്രന്റെ ഭാര്യ രമണി (61) അന്തരിച്ചു. മക്കള്‍: രാജി, രഞ്ജു. മരുമക്കള്‍: സുചീന്ദ്രന്‍, അര്‍ച്ചന. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

ഭവാനിയമ്മ
കല്ലൂപ്പാറ: വടക്കേതോണിപ്പുറത്ത് പരേതനായ ഗോവിന്ദപ്പിള്ള കുമാരപിള്ളയുടെ ഭാര്യ ഭവാനിയമ്മ(90) അന്തരിച്ചു. ഇരവിപേരൂര്‍ കരിപ്പൂര്‍ കുടുംബാംഗമാണ്. മക്കള്‍: രാധ, സരസമ്മ, വത്സല, സുജ, സോമന്‍. മരുമക്കള്‍: ഹരിദാസ്, രാധാകൃഷ്ണന്‍(ചേര്‍ത്തല), വിജയന്‍, രമ, പരേതനായ വിജയന്‍. ശവസംസ്‌കാരം ഞായറാഴ്ച 1.30-ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച ഒന്‍പതിന്.

SHOW MORE

തൊടുപുഴ കാര്‍ത്തിക മുനിസിപ്പല്‍ കോംപ്ലക്‌സില്‍ ഇടുക്കി ഫിലാറ്റിലിക് ആന്‍ഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രതിമാസയോഗം-10.00 മുതല്‍ 4.00 വരെ

തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നടത്തുന്ന പി.എസ്.സി. പരീക്ഷാ പരിശീലനം-9.30 മുതല്‍ 4.00 വരെ

തഴവംകുന്ന് പെരുമാംകണ്ടം സെന്റ് ജൂഡ് നഗറില്‍ യൂദാശ്ലീഹായുടെ തിരുനാള്‍

വിശ്വകര്‍മ മഹാസഭ വണ്ടമറ്റം ശാഖയുടെയും തൊടുപുഴ അല്‍ഫോന്‍സ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാക്യാമ്പ്-9.00 മുതല്‍ 1.00 വരെ

തൊടുപുഴ ഉപാസന മത-സാംസ്‌കാരിക കേന്ദ്രത്തില്‍ ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന് എന്ന വിഷയത്തില്‍ പ്രഭാഷണം -5.00

പൊട്ടന്‍കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഹോമിയോപ്പതി തൈറോയ്ഡ് മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും ബോധവത്കരണക്ലാസും-10.00 മുതല്‍ 2.00 വരെ

മടക്കത്താനം കാപ്പ് തലമറ്റം മഹാദേവക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകള്‍, പഞ്ചഗവ്യ കലശപൂജയ്ക്കും അഭിഷേകത്തിനുംശേഷം മഹാപ്രസാദമൂട്ട്

തൊടുപുഴ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം-5.30 മുതല്‍ 8.00 വരെ