ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തോടൊപ്പം തന്നെ ആഹാര നിയന്ത്രണവും ആവശ്യമാണ്. പോഷക സമൃദ്ധവും ഒപ്പം മിതവും സമയബന്ധിതവുമായ ആഹാരശീലമാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാര ക്രമമാണ് താഴെ പരിചയപ്പെടുത്തുന്നത്.

അതിരാവിലെ

ചെറുനാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് അതിരാവിലെ കഴിക്കാം. അത് ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന അപകടകരമായ ആസിഡുകളെ ഇല്ലാതാക്കും.

പ്രഭാതഭക്ഷണം

ഈ പറയുന്നവയില്‍ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കുക.

മുട്ടയുടെ വെള്ളകൊണ്ടുണ്ടാക്കിയ ഓംലറ്റ് + രണ്ട് കഷ്ണം ബ്രഡ്ഡ്

പാല്‍+ കോണ്‍ഫ്‌ലേക്‌സ് / ഓട്‌സ് /  ഗോതമ്പ് തവിട്

ഫ്രൂട്ട് സലാഡ്

ഉപ്പുമാവ്

പാല്‍ വെണ്ണ+ ബ്രെഡ്ഡ്

ഉച്ചഭക്ഷണത്തിന് മുമ്പ്

ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു കാപ്പി കഴിക്കാവുന്നതാണ്. ഇത് ശരീരപോഷണത്തിന് സഹായിക്കും.

ഉച്ചഭക്ഷണം

തിളപ്പിച്ച് വേവിച്ച ചിക്കന്‍/ സോയാബീന്‍ (200ഗ്രാം) എന്നിവ പകുതി പ്ലേറ്റ് ചോറിനൊപ്പമോ ഒരു ചപ്പാത്തിക്കൊപ്പമോ കഴിക്കാം 

അല്ലെങ്കില്‍ വേവിച്ച പരിപ്പോ, സാലഡോ ചോറിനൊപ്പം ഉപയോഗിക്കാം. അല്‍പ്പം തൈരും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും വേവിച്ച് കഴിക്കാം.

വൈകുന്നേരം 

നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ കഴിക്കാം. ഗ്രീന്‍ ടീ, ബിസ്‌കറ്റ് തുടങ്ങിയ ലഘു ഭക്ഷണങ്ങളും വൈകീട്ട് കഴിക്കാം.

അത്താഴം

വെജിറ്റബിള്‍ സൂപ്പ്+ മുട്ടയുടെ വെള്ളകൊണ്ടുണ്ടാക്കിയ ഓംലറ്റ്, ചപ്പാത്തി, വേവിച്ച പച്ചക്കറി എന്നിവ രാത്രി കഴിക്കാം.

ഉറങ്ങാന്‍ നേരം 

ഒരു ഗ്ലാസ് പാല്‍ കുടിക്കാം

ഈ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ ചിലകാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

അമിതമായ അത്താഴം ഒഴിവാക്കുക

ഉറക്കത്തിനും അത്താഴത്തിനും ഇടയില്‍ 3 മണിക്കൂര്‍ ഇടവേള വേണം. 

തണുത്ത വെള്ളത്തിന് പകരം ഇളനീരോ, പച്ചക്കറി സൂപ്പോ തൈരോ ഉള്‍പ്പെടുത്താം

ഒരുദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുക.

പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കുക.

സമയത്തിന് ആഹാരം കഴിക്കാതിരിക്കരുത്.

ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക.