Yogaഅർധബദ്ധമെന്നാൽ ബദ്ധപത്മാസനത്തിന്റെ പകുതി. ജാനു എന്നാൽ കാൽ മുട്ട്; ശിരസ്സെന്നാൽ തല. ബദ്ധപത്മാസനത്തിന്റെ പകുതി ചെയ്യുന്നതോടൊപ്പം തല മുട്ടിൽ ചേർത്താൽ ഈ ആസനമായി. ചെയ്യാൻ അല്പം വിഷമമുള്ളതുതന്നെയാണീ ആസനം.

ചെയ്യുന്ന വിധം 
നിവർന്നുനിൽക്കുക. വലതുകാൽ മടക്കി ഇടതു തുടയുടെ മേലെ പത്മാസനത്തിലെന്നതുപോലെ വയ്ക്കുക. വലതുകൈ പിന്നിലൂടെ എടുത്ത് വലതുകാൽച്ചുണ്ട് പിടിക്കുക. പിന്നീട് കുനിഞ്ഞ് തല കാൽമുട്ടിൽ ചേർക്കുക. 20-30 സെക്കന്റ് ഈ സ്ഥിതിയിൽ തുടർന്നശേഷം തിരിച്ചുവന്ന് മറ്റേ കാലിൽ ആവർത്തിക്കുക.

ഗുണങ്ങൾ
പത്മാസനത്തിന്റെ ഗുണങ്ങൾ ഇതിൽ നിന്ന് കിട്ടും. കൈകാലുകൾക്ക്‌ വലിവുകിട്ടും. സന്ധികൾക്ക് വഴക്കം കിട്ടും. അരക്കെട്ടിലെ സന്ധികൾക്കും വയറിനും തടവൽ സുഖം ലഭിക്കും. നട്ടെല്ലിന് വലിവുകിട്ടും. ബാലൻസിങ്‌ ആസനമായതിനാൽ മനസ്സിന് ഏകാഗ്രതയും സുഖവും ലഭിക്കും.