vamanasanamവാമനന്‍ എന്നാല്‍ കുറുണ്ടവന്‍, കുള്ളന്‍.മുട്ടില്‍ നില്‍ക്കുന്നതു കൊണ്ട് ഉയരം കുറഞ്ഞതായി തോന്നിക്കും. വാമനാതാരം പ്രസിദ്ധമാണല്ലോ..

ചെയ്യുന്നവിധം
നിവര്‍ന്നു നില്‍ക്കുക. കാല്‍മുട്ടു മടക്കി മുട്ടില്‍ നില്‍ക്കുക. കൈകള്‍ മുട്ടുനിവര്‍ന്ന് വലിഞ്ഞിരിക്കും. മുന്നോട്ട് നോക്കിക്കൊണ്ട് ശാന്തമായി സ്ഥിതിചെയ്യുക. ഇത്തരത്തില്‍ അഭ്യാസം വന്നാല്‍ മുട്ടില്‍ നടക്കാനും ശ്രമിക്കാം.

വാമനാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍
മുട്ടിന് നല്ല ആകൃതി കിട്ടും. നല്ലാ ബലവും ലഭിക്കും. ബാലന്‍സിങ് ആസനമായതിനാല്‍ ഏകാഗ്രതയും മനസ്സിന് ശാന്തതയും ലഭിക്കും. വിനയാദി സല്‍ഗുണങ്ങളും വളരും.

വിവരങ്ങള്‍ക്ക് കടപ്പാട്: കൈതപ്രം വാസുദേവന്‍ നമ്പൂതിരി( എളമക്കര പതജ്ഞലി യോഗ ട്രെയിനിങ് ആന്റ് റിസേര്‍ച്ച് സെന്റര്‍ അധ്യക്ഷന്‍)