weഇംഗ്ലീഷില്‍ Wheel Pose എന്നു പറയും. ചക്രം പോലെ തോന്നിക്കുന്നതു കൊണ്ടു തന്നെ ഈ  പേരു വന്നത്. നാട്ടിന്‍പുറത്തെ കുട്ടികളൊക്കെ ഈ ആസനത്തില്‍ മറിഞ്ഞു കളിക്കുന്നതു കാണാം.

മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്തു പതിച്ചു വെയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും.കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തായി ചുമലുകള്‍ക്കടിയിലായി വിരലുകള്‍ കാലുകളേ നോക്കുന്ന തരത്തില്‍ നിലത്തു പതിച്ചുവെയ്ക്കുക.ശ്വാസമെടുത്തു കൊണ്ട് കൈകാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക.

കൈകാലുകള്‍ കഴിയുന്നത്ര നിവരണം. 1530 സെക്കന്‍ഡുവരെയൊക്കെ പരിശീലനം കൊണ്ട് ഈ സ്ഥിതിയില്‍ തുടരാവുന്നതാണ്.ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക. തിരിച്ചു വരുമ്പോള്‍ 'ചടെ' എന്നു വീഴരുത്. വേണ്ടിവന്നാല്‍ ആദ്യം ചുമലുകള്‍ നിലത്തു പതിക്കുക. പിന്നെ മറ്റുഭാഗങ്ങള്‍.

ഗുണങ്ങള്‍: മണിബന്ധം, കൈകള്‍, കാലുകള്‍, അരക്കെട്ട്, വയറ്, നട്ടെല്ല്  എല്ലാ ഭാഗത്തും ആയാസം കിട്ടും. നെഞ്ചും വിരിയും. കഴുത്തിലെ ഗ്രന്ഥികള്‍ക്ക് വലിവുകിട്ടും. യുവത്വവും ഊര്‍ജ്ജവും കൂടും. വന്ധ്യത കുറയും. ലിവര്‍, പാന്‍ക്രിയാസ്, വൃക്കകള്‍ ഇവയ്ക്ക് വലിവുകിട്ടും; ശക്തമാകും.