ചര്‍മസംരഭണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ധാരളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും. ചര്‍മ സംരക്ഷണത്തിന് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. 

ഓറഞ്ച് തൊലി ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന ഫേസ് പായ്ക്കുകള്‍

1. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഇത് നല്ലതാണ്.

2. ഓറഞ്ച് പൊടി അരച്ചത്, തേന്‍, ചെറുനാരങ്ങനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറം നല്‍കാനും സഹായിക്കും. ഇതിലെ തേന്‍ ചര്‍മം വരണ്ടു പോകുന്നതില്‍ നിന്ന് തടയുന്നു. ചെറുനാരങ്ങയാകട്ടെ ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. 

3. ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഇത് നല്ലതാണ്. 

4. ഓറഞ്ച് തൊലി അരച്ചോ പൊടിച്ചോ, ചന്ദനപ്പൊടി, പനിനീര്‍ എന്നിവ കലര്‍ത്തി മുഖത്ത് തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. 

5. ഓറഞ്ച് തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിന് പറ്റിയ നല്ലൊരു പരിഹാരമാണ്.