വിവാഹശേഷം ഒരു വര്‍ഷം ഒരുമിച്ച് താമസിക്കുകയും കുട്ടികളുണ്ടാകാന്‍ ശ്രമിക്കുകയും ചെയ്തതിനുശേഷം ഗര്‍ഭധാരണം നടക്കാതെ വരുന്നതിനെയാണ് വന്ധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.


കാരണങ്ങള്‍


ദമ്പതിമാരുടെ പ്രായം, ജീവിതരീതി, ആരോഗ്യാവസ്ഥ തുടങ്ങിയ പല കാരണങ്ങളും ഉണ്ട്. മൂന്നില്‍ ഒന്നോളം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൊണ്ട്, മൂന്നില്‍ ഒന്നോളം പുരുഷന്റെ പ്രശ്‌നങ്ങള്‍കൊണ്ട്, ബാക്കി മൂന്നില്‍ ഒന്നോളം സ്ത്രീയുടെയും പുരുഷന്റെയും വന്ധ്യതാ പ്രശ്‌നങ്ങള്‍ കൊണ്ടും ആകാം.


പുരുഷ വന്ധ്യത


ബീജങ്ങളുടെ എണ്ണത്തിലും ചലനശേഷിയിലും രൂപത്തിലും ഉണ്ടാകുന്ന കുറവുകാരണം പുരുഷ വന്ധ്യത ഉണ്ടാകാം. ബീജങ്ങളുടെ എണ്ണം തീരെ കുറവുള്ളപ്പോഴും, ബീജം വൃഷണങ്ങളില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കുന്ന അവസ്ഥയിലും ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഐ.സി.എസ്.ഐ. (intracyto Plasm Sperm Injection) 50 ശതമാനം വരെയാണ് ഇതിന്റെ വിജയസാധ്യത. ഈ ചികിത്സയില്‍ സ്ത്രീക്ക് അണ്ഡം കൂടുതല്‍ വളരാനായി ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ചെയ്ത്, അണ്ഡം പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തെടുത്ത് ബീജം അണ്ഡത്തിനുള്ളിലേക്ക് കുത്തിവയ്ച്ചതിനുശേഷം ഈ അണ്ഡങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച ഇങ്ക്യുബേറ്ററില്‍ സൂക്ഷിക്കുകയും ബീജസങ്കലത്തിനുശേഷം ഉണ്ടാകുന്ന ഭ്രൂണം സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുകയും ആണ് ചെയ്യുന്നത്.


സ്ത്രീ വന്ധ്യതയുടെ കാരണങ്ങളും ചികിത്സാ രീതികളും


ആദ്യ പ്രസവം 25 വയസ്സിനു മുമ്പ് നടക്കുന്നതാണ് നല്ലത്. സ്ത്രീകള്‍ക്ക് വയസ്സ് കൂടുംതോറും വന്ധ്യത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Polycyctic Ovary പോലെയുള്ള അസുഖങ്ങള്‍ ആണ് പ്രധാന കാരണം. തലച്ചോറില്‍ നിന്നുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസം കൊണ്ട് അണ്ഡോല്‍പ്പാദനം ശരിയായി നടക്കാതെ വരാം. ഇതിനുള്ള ചികിത്സ പ്രധാനമായും ഹോര്‍മോണ്‍ ചികിത്സയാണ്. പി.സി.ഒ.ഡി. ഉള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ ഫലിക്കാതെ വരുമ്പോള്‍ മാത്രം ലാപ്രോസ്‌ക്കോപ്പി ചികിത്സ ചെയ്യാവുന്നതാണ്.


അണ്ഡവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന അടവുകള്‍ഇതിനുള്ള ഫലപ്രദമായ ചികിത്സയാണ് ഐ.വി.എഫ്. അഥവാ test tube ചികിത്സ
Endometriosis:: അണ്ഡാശയത്തിലുണ്ടാകുന്ന രള്‍ീറ ഉം ചുറ്റുമുള്ള അവയവങ്ങളുമായുള്ള ഒട്ടലും കൊണ്ടാണ് മിക്കപ്പോഴും വന്ധ്യത ഉണ്ടാകുന്നത്. ലാപ്രോസ്‌ക്കോപ്പിയും ഐ.വി.എഫും ആണ് ഇതിന്റെ ചികിത്സ. ഗര്‍ഭാശയത്തിലുണ്ടാകുന്ന മുഴകള്‍ ചിലപ്പോള്‍ വന്ധ്യത ഉണ്ടാക്കാം. ഇത് ഓപ്പറേഷന്‍ വഴി മാറ്റാവുന്നതാണ്. ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധയും മറ്റു പ്രശ്‌നങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. ഇത് ഐ.യു.ഐ കൊണ്ട് ചികിത്സിക്കാവുന്നതാണ്.


സ്ത്രീ വന്ധ്യതയും ഐ.വി.എഫും.


ഐ.വി.എഫ്. (Invitro Fertilization)അഥവാ ടെസ്റ്റ് ട്യൂബ് ചികിത്സാ രീതിയില്‍ സ്ത്രീയുടെ അണ്ഡാശയത്തിനുള്ളില്‍ നിന്നും അണ്ഡം പുറത്തെടുത്ത് പ്രത്യേകം സജ്ജീകരിച്ച ലാബിനുള്ളില്‍ വെച്ച് ബീജസങ്കലനം നടത്തി തല്‍ഫലമായുണ്ടാകുന്ന ഭ്രൂണം ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത് വേണ്ടി വരുന്ന അവസ്ഥകള്‍:
1) അണ്ഡവാഹിനി കുഴലിനുണ്ടാകുന്ന അടവ് (Falopian tubal block)
2) എന്‍ടോമെട്രിയോസിസ്
3) അണുബാധമൂലം ഗര്‍ഭാശയത്തിനും ചുറ്റും ഒട്ടലുണ്ടാകുന്ന അവസ്ഥ.(Pelvic adhesion)
4) Polycystic ovary(മറ്റു ചികിത്സകള്‍ പരാജയപ്പെടുമ്പോള്‍)
5) ഐ.യു.ഐ. പല പ്രാവശ്യം ചെയ്ത് പരാജയപ്പെടുമ്പോള്‍
6) പ്രത്യേക കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വന്ധ്യത. (Unexplained infertility)

വിവരങ്ങള്‍ക്ക് കടപ്പാട്:


ഡോ.പി.റഫീഖ,


കിംസ് ആസ്പത്രി,
തിരുവനന്തപുരം