റക്കമില്ലെന്ന് പരാതി പറയുന്നവരോട് ഒരു ചോദ്യം..സ്മാര്‍ട്ട്‌ഫോണിന്റെ നീലവെളിച്ചത്തിനൊപ്പമാണോ ഉറക്കം കണ്ണിലെത്തും വരെയുള്ള കിടപ്പ്?  ഉറക്കം വരാത്തത് കൊണ്ടാണ് ഫോണ്‍ നോക്കുന്നതെന്ന് പറയുന്നവരോട്.. ഫോണ്‍ നോക്കിക്കൊണ്ടിരുന്നാല്‍ എങ്ങനെ ഉറക്കം വരാനാണ്? 

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍ ടെലിവിഷന്‍ എന്നിവയില്‍ ഉപയോഗിക്കുന്ന വെളിച്ചമാണ് ബ്ലൂലൈറ്റ് അഥവാ എച്ച്ഇവി ലൈറ്റ്.(high energy visible)അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നവയാണ് എച്ച്ഇവി ലൈറ്റ്.

തരംഗദൈര്‍ഘ്യം കുറഞ്ഞതും, ഉയര്‍ന്ന ഫ്രീക്വന്‍സിയും ഉയര്‍ന്ന ഊര്‍ജനിലയിലുമുള്ള ഇത് 400-450 nm വയലറ്റ/ബ്ലൂ സ്‌പെക്ട്രം ബാന്‍ഡിലുള്ളതാണ്. പകല്‍വെളിച്ചമാണെന്ന് മസ്തിഷ്‌കത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതോടെ ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിപ്പിക്കുന്നതിനെ മസ്തിഷ്‌കത്തിലെ പീനിയല്‍ ഗ്രന്ഥി തടയുന്നു. സ്ഥിരമായി ഇത് തുടരുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുകയും ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇത് പതിവായാല്‍ കണ്ണില്‍ ചുവപ്പും വിങ്ങലും മാനസിക അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടും ഉണ്ടാക്കും.

അതുകൊണ്ട് ഇരുട്ടിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും കണ്ണും സ്മാര്‍ട്ട്‌ഫോണും തമ്മില്‍ നിശ്ചിത അകലം പാലിക്കാത്തതും ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കാം. കരുതി ഉപയോഗിച്ചില്ലെങ്കില്‍ കാഴ്ചശക്തി പോകുന്നതിനും ഈ നീലവെളിച്ചം പ്രധാന കാരണമാവും. 

Content Highlight: Smart Phone use in Bedroom

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്