സ്വയം കണ്ടുപിടിക്കാം
രോഗം കണ്ടെത്താനുളള മാര്‍ഗ്ഗങ്ങള്‍
പ്രമേഹരോഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. ജനസംഖ്യയുടെ രണ്ടര ശതമാനത്തിലേറെ പ്രമേഹരോഗികളുണ്ടിവിടെ. മറ്റു രാജ്യക്കാരില്‍ പ്രമേഹം കണ്ടുതുടങ്ങുന്ന പ്രായത്തിന് പത്തു വര്‍ഷം മുമ്പുതന്നെ ഇന്ത്യക്കാര്‍ രോഗികളാവുന്നു. പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല ചികിത്സ പ്രതിരോധം തന്നെ. രോഗസാധ്യത, രോഗതീവ്രത എന്നിവ സംബന്ധിച്ച അറിവുകള്‍ പ്രതിരോധചികിത്സയില്‍ മുഖ്യമാണ്.
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്
പ്രമേഹം സ്ഥിരീകരിക്കാനുള്ള പരിശോധനയാണിത്. സുസജ്ജമായ ലാബില്‍, രോഗി, ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഭക്ഷണകാര്യങ്ങള്‍ ക്രമീകരിച്ച് പരിശോധനക്കെത്തണം. ഭക്ഷണം കഴിക്കാതെയും നിര്‍ദ്ദിഷ്ട ഭക്ഷണം കഴിച്ചും സമയബന്ധിതമായി ഷുഗര്‍ പരിശോധിക്കും. റിസള്‍ട്ട് പോയിന്റായി രേഖപ്പെടുത്തും. ആകെ പോയിന്റ് രണ്ടോ അതിലധികമോ ഉണ്ടെങ്കില്‍ പ്രമേഹം സ്ഥിരീകരിക്കാം.
മൂത്രപരിശോധന
പ്രമേഹനിര്‍ണയത്തിനുള്ള പ്രാഥമിക പരിശോധന മാത്രമാണിത്. മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടുന്ന നീലനിറമുള്ള ബനഡിക്ട് ലായനി 5മില്ലി എടുത്ത് തിളപ്പിച്ച് അതില്‍ എട്ടു തുള്ളി മൂത്രം ഉറ്റിക്കുക. രണ്ടു മിനിറ്റ് വീണ്ടും തിളപ്പിക്കുക. നിറഭേദം നോക്കുക. മൂത്രത്തിലെ മറ്റു ചില ഘടകങ്ങളും നിറംമാറ്റത്തിന് കാരണമാകാമെന്നതിനാല്‍ ഈ പരിശോധന അവസാനവാക്കല്ല. രക്തപരിശോധന തന്നെ നടത്തിയേ രോഗം സ്ഥിരീകരിക്കാനാവൂ.
രോഗനിര്‍ണയം
പ്രമേഹം യഥാസമയം കണ്ടെത്താന്‍ ഇപ്പോഴും പലര്‍ക്കും കഴിയാറില്ല. മേറ്റ്‌ന്തെങ്കിലും രോഗത്തിനു ചികിത്സ തേടുമ്പോഴോ പ്രമേഹം തന്നെ സങ്കീര്‍ണമായിക്കഴിയുമ്പോഴോ മാത്രമാണ് പലരിലും ഇതു കണ്ടെത്താന്‍ കഴിയുന്നത്. ചികിത്സയും നിയന്ത്രണവും കൂടുതല്‍ ദുഷ്‌കരമാകാന്‍ കാരണം ഇതാണ്. നേരത്തെ കണ്ടെത്തി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ രോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയും.
30 വയസ്സാവുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില പരിശോധിക്കണം. ഭക്ഷണത്തിനു മുമ്പ് 100 ശഭ/ശവ ഭക്ഷണത്തിനു ശേഷം പരിശോധിക്കുമ്പോള്‍ 140 ശഭ/ശവ എന്നിങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ നോര്‍മല്‍ നില. ഒരാള്‍ക്കു പ്രമേഹമുണ്ടോ എന്നു നിര്‍ണയിക്കാന്‍ പ്രധാനമായും മൂന്നു മാനദണ്ഡങ്ങളാണുള്ളത്. ഇവയില്‍ ഒന്നെങ്കിലും ശരിയായി വന്നാല്‍ പ്രമേഹമുണ്ട് എന്നു സ്ഥിരീകരിക്കാം.
1.ഭക്ഷണത്തിനു മുമ്പ് ബ്ലഡ് ഷുഗര്‍ 126നു മേല്‍.
2.ഭക്ഷണത്തിനു മുമ്പ് ഷുഗര്‍ 126നു മേലും ഭക്ഷണശേഷം 200നു മേലും.
3.ഏതെങ്കിലും സമയത്ത് പരിശോധിക്കുമ്പോള്‍ ബ്ലഡ് ഷുഗര്‍ 200 നു മേല്‍.
ഈ മൂന്നു സാഹചര്യങ്ങളില്‍ ഒന്നെങ്കിലും ശരിയായാല്‍ പ്രമേഹമുണ്ട് എന്നു നിര്‍ണയിക്കാം.
ഫാസ്റ്റിങ്ങ്: രാവിലെ ആഹാരം കഴിക്കുന്നതിനു മുമ്പുള്ള സമയത്ത് രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിന് ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍ എന്നാണ് പറയുക. എട്ടു മണിക്കൂറെങ്കിലും ഒന്നും കഴിക്കാതിരുന്നശേഷം രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്ന രീതിയാണിത്. ഒട്ടുമിക്കപ്പോഴും രാവിലെ ഭക്ഷണത്തിനു മുമ്പാണിതു നോക്കാറുള്ളത്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഏറ്റവും താഴ്ന്നിരിക്കുന്ന സമയമാണിത്. 100ല്‍ താഴെയായിരിക്കും ഈ സമയത്തെ നോര്‍മല്‍ ബ്ലഡ് ഷുഗര്‍. 100-125 പരിധിയിലാണെങ്കില്‍ പ്രമേഹസാധ്യതയുണ്ട്. 126നു മേലാണെങ്കില്‍ പ്രമേഹമുണ്ട് എന്നു തീര്‍ച്ചയാക്കാം. രണ്ടു തവണ പരിശോധിച്ച് രോഗനിര്‍ണയം ഉറപ്പു വരുത്താറുണ്ട് ചിലപ്പോള്‍.
ആഹാരത്തിനുശേഷം: രാവിലെ ആഹാരത്തിനു മുമ്പ് ബ്ലഡ് ഷുഗര്‍ 126നു മുകളിലായിരിക്കുകയും ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 200 ാഴ/റഹനു മുകളിലായിരിക്കുകയും ചെയ്താല്‍ പ്രമേഹമുണ്ടെന്നു തീര്‍ച്ചപ്പെടുത്താം. ഭക്ഷണശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബ്ലഡ്ഷുഗറിന്റെ നോര്‍മല്‍ നില 140ല്‍ താഴെയാണ്. 140-200 പരിധിയിലാണെങ്കില്‍ പ്രമേഹസാധ്യതയുണ്ടെന്നു പറയാം.
200നു മുകളിലാണെങ്കില്‍ രോഗം പിടിപെട്ടുകഴിഞ്ഞു എന്നര്‍ത്ഥം. ഭക്ഷണശേഷമുള്ള ബ്ലഡ്ഷുഗര്‍ എന്നാണ് ഇതിനു പറയുക.
റാന്‍ഡം ബ്ലഡ് ഷുഗര്‍: രക്തത്തില്‍ ഷുഗര്‍ വല്ലാതെ കൂടി നില്‍ക്കുന്നവരില്‍ ഏതു സമയത്തു പരിശോധിച്ചാലും അതു മനസ്സിലാക്കാനാവും. പ്രത്യേക മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടത്തുന്ന ടെസ്റ്റ് എന്നാണ് പറയുക. എപ്പോഴെങ്കിലും പരിശോധിക്കുമ്പോള്‍ ഷുഗര്‍ 200ല്‍ താഴെ ആയിരിക്കുന്നതാണ് നോര്‍മല്‍. ഇത് 250നു മേല്‍ ആണെങ്കില്‍ പ്രമേഹമുണ്ട് എന്നു തീര്‍ച്ചപ്പെടുത്താം.
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്
പ്രമേഹത്തെക്കുറിച്ചുള്ള പൂര്‍ണമായ തീര്‍പ്പു കല്‍പിക്കാനുള്ള പ്രത്യേക പരിശോധനാരീതിയാണ് ഗ്ലൂക്കോസേ്ടാളറന്‍സ് ടെസ്റ്റ് . ചില പ്രത്യേക സാഹചര്യങ്ങളിലാണ് രോഗസാധ്യത നിര്‍ണയിക്കാനായി ഈ പരിശോധനകള്‍ ചെയ്യുന്നത്.
സാധാരണ രക്തപരിശോധനയില്‍ പ്രമേഹസാധ്യതയില്ലാത്ത മറ്റു ലക്ഷണങ്ങളുമില്ല. എന്നാല്‍ മൂത്രപരിശോധനയില്‍ ഗ്ലൂക്കോസ് കാണുന്നു.
പാരമ്പര്യമായി പ്രമേഹമുണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരിക്കുകയും രക്തപരിശോധനയില്‍ ഫലം നെഗേറ്റെവ് ആയിരിക്കുകയും ചെയ്യുക.
ഗര്‍ഭിണികള്‍, കരളിനോ തൈറോയ്ഡിനോ പ്രശ്‌നമുള്ളവര്‍
തൂക്കക്കൂടുതലുള്ള കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാര്‍.
പ്രമേഹലക്ഷണങ്ങള്‍ കാണുകയും രക്തപരിശോധനയും മൂത്രപരിശോധനയും നെഗേറ്റെവ് ആയിരിക്കുകയും ചെയ്യുക.
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റിനു (ജി.ടി.ടി.)
മൂന്നു ദിവസം മുമ്പുതന്നെ അന്നജം കൂടുതല്‍ കഴിച്ചുതുടങ്ങുന്നതു നല്ലതാണ്. ഒരു നിശ്ചിത അളവ് ഗ്ലൂക്കോസ് കഴിച്ചതിനു ശേഷം കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയാണ് ഈ പരിശോധനയില്‍ ചെയ്യുന്നത്. മുമ്പ് പ്രമേഹനിര്‍ണയ പരിശോധനയായി ജി.ടി.ടി. ചെയ്തിരുന്നു.
രോഗി രാവിലെ ഭക്ഷണമൊന്നും കഴിക്കാതെ പരിശോധനയ്ക്ക് എത്തുന്നു. ആദ്യം ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍ നോക്കും. തുടര്‍ന്ന് നിശ്ചിത അളവ് ഗ്ലൂക്കോസ് നല്‍കുന്നു. അതു കഴിഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മൂന്നു തവണ രക്തം എടുത്ത് ബ്ലഡ് ഷുഗര്‍ പരിശോധിക്കും. ഈ പരിശോധനകളില്‍ ഗ്ലൂക്കോസ്‌നില നോര്‍മലിനു മുകളിലായി കണ്ടാല്‍ പ്രമേഹമുണ്ട് എന്നു നിര്‍ണയിക്കാം.
ഗ്ലൂക്കോ മീറ്റര്‍
ഏതൊരാള്‍ക്കും സ്വയം രക്തപരിശോധന നടത്തി ബ്ലഡ് ഗ്ലൂക്കോസ് കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. വളരെ ചെറിയ ഈ അത്യാധുനിക ഉപകരണത്തിന് ഉള്ളംകൈയില്‍ ഒതുങ്ങുന്ന വലിപ്പമേയുള്ളു. വ്യത്യസ്ത സൗകര്യങ്ങളോടു കൂടിയ പല മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒട്ടുംതന്നെ വേദനയറിയാതെ രക്തം ശേഖരിക്കാന്‍ സഹായിക്കുന്ന നേര്‍ത്ത സൂചിയും ഇതിനൊപ്പം ലഭിക്കും. ഗ്ലൂക്കോമീറ്ററിലെ പേപ്പര്‍ സ്ട്രിപ്പില്‍ ഒരു തുള്ളി രക്തം വീഴിച്ചാണ് ബ്ലഡ്ഷുഗര്‍ പരിശോധന നടത്തുന്നത്.
കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകിയശേഷമണ് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കേണ്ടത്. പരിശോധനയ്ക്ക് ആവശ്യമായ സ്ട്രിപ്പ് എടുക്കുമ്പോഴും രക്തം എടുക്കുമ്പോഴുമൊക്കെ ശുചിത്വം പാലിക്കണം.
ഗ്ലൂക്കോമീറ്റര്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയശേഷം, പുതിയൊരു സ്ട്രിപ്പ് ഗ്ലൂക്കോമീറ്ററില്‍ കടത്തി ഉറപ്പിച്ചു വെക്കുക. ഓരോ തവണ പരിശോധിക്കാനും മീറ്ററില്‍ പുതിയ സ്ട്രിപ്പ് ഉപയോഗിക്കണം. സ്ട്രിപ്പില്‍ സ്പര്‍ശിക്കുന്നതിനു മുമ്പ് കൈകള്‍ നല്ല വൃത്തിയായി കഴുകി തുടച്ച് ഉണക്കിയിരിക്കണം. ഗ്ലൂക്കോമീറ്ററില്‍ സ്ട്രിപ്പ് ഉറപ്പിച്ച് സെറ്റു ചെയ്തതിനു ശേഷം അതിനൊപ്പമുള്ള പേനപോലുള്ള ഉപകരണം ഉപയോഗിച്ച് വിരലറ്റത്തുനിന്നു ഒരു തുള്ളി രക്തം ഇറ്റിക്കുക. നേരിയ സൂചികൊണ്ട് വിരലറ്റത്തു പതുക്കെ കുത്തുമ്പോള്‍ സാവധാനം തുള്ളി ഇറ്റിവരും. വിരലില്‍ ഞെക്കി പെട്ടെന്നു ചോര വരുത്താന്‍ ശ്രമിക്കരുത്.
രക്തം ശ്രദ്ധയോടെ വിരല്‍ സ്ട്രിപ്പിനോട് അടുപ്പിച്ച് രക്തം ടെസ്റ്റ്പാഡ് സ്ട്രിപ്പില്‍ വീഴ്ത്തുക. ഏതാനും സെക്കന്റുകള്‍ക്കകം രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഗ്ലൂക്കോമീറ്ററില്‍ തെളിഞ്ഞു വരും.
വിലക്കൂടുതല്‍ മൂലം എല്ലാവര്‍ക്കും താങ്ങാനാവില്ല എന്നതാണ് ഗ്ലൂക്കോമീറ്ററിന്റെ പോരായ്മ. വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാവുന്നതും ഫലപ്രദമായി പ്രമേഹം നിരീക്ഷിച്ച് നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമാണ് ഗ്ലൂക്കോമീറ്റര്‍.
ഉപയോഗിക്കുന്നതിലെ കുഴപ്പങ്ങള്‍, സ്ട്രിപ്പിന്റെ ഗുണക്കുറവ്, മീറ്ററിന്റെ തകരാറുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഗ്ലൂക്കോമീറ്ററുകള്‍ തരുന്ന റിപ്പോര്‍ട്ട് 95 ശതമാനത്തോളവും വിശ്വസനീയമാണെന്നു പൊതുവെ കരുതപ്പെടുന്നു.
ഇന്‍സുലിന്‍
ആമാശയത്തോടു ചേര്‍ന്നു കിടക്കുന്ന പാന്‍ക്രിയാസിന്റെ ഉള്ളിലുള്ള ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ബീറ്റാ കോശങ്ങളില്‍ നിന്നു പുറത്തുവരുന്ന ഇന്‍സുലിന്‍ നേരിട്ട് രക്തത്തില്‍ കലരുന്നു. അത് രക്തം വഴി ശരീരകോശങ്ങളില്‍ എത്തിച്ചേരും. കൊഴുപ്പുകലകള്‍, പേശികള്‍, ഫൈബ്രോ ബ്ലാസ്റ്റുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെയാണ് ഇന്‍സുലിന്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയൊക്കെയുള്ള കോശങ്ങളുടെ ഉപരിതലത്തില്‍ ഇന്‍സുലിന്‍ സ്വീകരണികള്‍ ഉണ്ട്. ഇന്‍സുലിന്റെ പ്രവര്‍ത്തനഫലമായി ഗ്ലൂക്കോസ് തന്മാത്രകള്‍, പൊട്ടാസ്യം ഫോസേ്ഫറ്റുകള്‍, അമിനോ അങ്ങള്‍ തുടങ്ങിയവയൊക്കെ കോശത്തിനുള്ളിലേക്കു കടക്കുന്നു.
രക്തത്തില്‍ നിന്ന് ഗ്ലൂക്കോസും പൊട്ടാസ്യവും ശരീരകോശങ്ങളിലേക്കു കടക്കുകയും ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി കോശങ്ങളില്‍ സംഭരിച്ചു സൂക്ഷിക്കുകയും ചെയ്യുന്നു. ഈ ഗ്ലൈക്കോജനാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമായി പരിണമിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍ രക്തത്തില്‍ നിന്നു ഗ്ലൂക്കോസ് തന്മാത്രകള്‍ക്ക് കോശങ്ങളിലേക്കു കയറാന്‍ കഴിയാതെ വരും. അപ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരും. കോശങ്ങളില്‍ നിന്ന് വേണ്ടത്ര ഊര്‍ജം ലഭിക്കാതെ വരുമ്പോള്‍ നമുക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നു. ഇതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ദീര്‍ഘകാലം ഇന്‍സുലിന്റെ കുറവ് അനുഭവപ്പെട്ടാല്‍ പ്രമേഹം പല സങ്കീര്‍ണതകളിലേക്കും വളരുന്നു.
അവലംബം:: മാതൃഭൂമി ആരോഗ്യമാസിക


