mission medical college
പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക പ്രധാനാധ്യാപിക സിസ്റ്റര്‍ ധന്യയും സ്‌കൂള്‍ ലീഡര്‍ എന്‍ അനേയയും ചേര്‍ന്ന് മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന് കൈമാറുന്നു.
 
mbi mission medical college
 
കോഴിക്കോട്: മാതൃഭൂമിയുടെ മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിക്ക് സുമനസ്സുകളുടെ പിന്തുണ തുടരുന്നു. കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും പ്രൊഫ. ബി. മമ്മദുണ്ണിയും 50,000 രൂപ വീതം സംഭാവന നല്‍കി. പ്രോവിഡന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച 40,000 രൂപയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി ഷെറിന്‍ ഗംഗാധരന്‍ നല്‍കിയ 10,000 രൂപയും ചേര്‍ത്താണ് 50,000 രൂപ കൈമാറിയത്.
 
വീടുകളിലെ പഴയപത്രങ്ങള്‍ ശേഖരിച്ച് വിറ്റും കൈയില്‍ സൂക്ഷിച്ചിരുന്ന പണം ചേര്‍ത്തുമാണ് വിദ്യാര്‍ഥികള്‍ ഫണ്ട് സ്വരൂപിച്ചത്. സ്‌കൂളില്‍നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ധന്യയും സ്‌കൂള്‍ ലീഡര്‍ എന്‍. അനേയയും ചേര്‍ന്ന് മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന് തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് കെ.പി. രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ കിഷന്‍ചന്ദ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ ലത തുടങ്ങിയവരും ചടങ്ങിനെത്തി.

മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയാണ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ബി. മമ്മദുണ്ണി മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി.ക്ക് തുക കൈമാറിയത്. മലപ്പുറം മോങ്ങം സ്വദേശിയായ മമ്മദുണ്ണി കേരളത്തിലെ വിവിധ സര്‍ക്കാര്‍കോളേജുകളില്‍ അധ്യാപകനായിരുന്നു.
 
mission medical college
പ്രൊഫ. ബി മമ്മദുണ്ണിയും മകന്‍ ബി സലാഹുദ്ദീനും ചേര്‍ന്ന് 50,000 രൂപ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് കൈമാറുന്നു.
 
 
സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളേജ് അഭിവൃദ്ധിപ്രാപിക്കണമെന്നും അതില്‍ മാതൃഭൂമിക്കൊപ്പം പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപത്മന്‍, ബി. സലാഹുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.