Logoകോഴിക്കോട്:  മലബാർ ഡെവലപ്പേഴ്സിന്റെ ബ്രാൻഡ് അംബാസഡർ പ്രഖ്യാപനച്ചടങ്ങിൽ മാതൃഭൂമി മിഷൻ മെഡിക്കൽകോളേജ് പദ്ധതിയിലേക്ക് 10എൽ.ഇ.ഡി. ടി.വി.കളും 10 വാട്ടർ പ്യൂരിഫയറുകളും. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ്, ഇഹം ഡിജിറ്റൽ മാനേജിങ് പാർട്ണർ എം.എം.വി. മൊയ്തു എന്നിവരിൽ നിന്ന് മാതൃഭൂമി-വി.കെ.സി. നന്മ അംബാസഡർ ദുൽഖർ സൽമാൻ ഏറ്റുവാങ്ങി.

ഉദ്ഘാടനദിവസം തന്നെ സാധാരണക്കാരന്റെ ആതുരാലയമായ കോഴിക്കോട് മെഡിക്കൽകോളേജിന്റെ ഇല്ലായ്മകൾ പരിഹരിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം.പി. അഹമ്മദ് പറഞ്ഞു. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്കായി മലബാർ ഗ്രൂപ്പ് 200 പേർക്കുള്ള വിശ്രമകേന്ദ്രം പണിയുന്നുണ്ട്.

പങ്കാളിയായി പി. വത്സലയും 

കോഴിക്കോട്: മിഷന്‍മെഡിക്കല്‍ കോളേജ് പദ്ധതിയില്‍ പങ്കാളിയായി എഴുത്തുകാരി പി. വത്സലയും. പതിനായിരം രൂപയുടെ ചെക്ക് പി. വത്സല മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ ഏല്‍പ്പിച്ചു. മാതൃഭൂമിയുമായി, വായിക്കാന്‍തുടങ്ങിയ കാലം മുതലുള്ള ബന്ധമുണ്ട്. മെഡിക്കല്‍ കോളേജുമായും ബന്ധമുണ്ട്.  സഹോദരന്‍ രവീന്ദ്രന്‍ അവിടെ നിന്നാണ് ബിരുദമെടുത്തതെന്നും പി. വത്സല പറഞ്ഞു. 

പാലക്കാട്ടുനിന്ന് സഹായം

PKD
മാതൃഭൂമി 'മിഷന്‍ മെഡിക്കല്‍കോളേജ്' പദ്ധതിയിലേക്ക് അത്തിപ്പൊറ്റ കാളമ്പത്ത് തറവാട് ട്രസ്റ്റ് നല്‍കുന്ന 25,000 രൂപ വിജയന്‍ കാളമ്പത്ത് മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന് കൈമാറുന്നു

 

ആലത്തൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായുള്ള മാതൃഭൂമി 'മിഷന്‍ മെഡിക്കല്‍ കോളേജ്' പദ്ധതിയിലേക്ക് പാലക്കാട്ടുനിന്ന് സഹായം. തരൂര്‍ ഗ്രന്ഥാലയം, കെ.പി. കേശവമേനോന്‍ ട്രസ്റ്റ്, അത്തിപ്പൊറ്റ കാളമ്പത്ത് തറവാട് എന്നിവിടങ്ങളില്‍ നിന്നാണ് പദ്ധതിക്ക് സംഭാവന ലഭിച്ചത്. 
 
തരൂരില്‍ നടന്ന കെ.പി. കേശവമേനോന്‍ അനുസ്മരണച്ചടങ്ങില്‍ ഇവരില്‍നിന്ന് 50,000 രൂപ പദ്ധതിയിലേക്ക് സംഭാവന ലഭിച്ചു.

അത്തിപ്പൊറ്റ മാങ്ങോട്ട് കാവ് മൂലസ്ഥാനം കാളമ്പത്ത് പെരിയോര്‍വീട് തറവാട് ട്രസ്റ്റ് നല്‍കുന്ന 25,000 രൂപ ട്രസ്റ്റ് പ്രതിനിധി വിജയന്‍ കാളമ്പത്ത് മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന് കൈമാറി. തരൂര്‍ കെ.പി. കേശവമേനോന്‍ ട്രസ്റ്റ് നല്‍കുന്ന 10,000 രൂപ ട്രസ്റ്റ് ട്രഷറര്‍ ടി. പത്മനാഭനില്‍നിന്നും തരൂര്‍ കോമ്പുക്കുട്ടി മേനോന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ സംഭാവനയായ 15,000 രൂപ ഗ്രന്ഥാലയം എക്‌സിക്യൂട്ടീവംഗം ടി.ഇ. രമണിയില്‍നിന്നും മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന്‍ ഏറ്റുവാങ്ങി.