logoന്യൂഡല്‍ഹി: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് സര്‍ക്കാര്‍ സഹായത്തോടെ മാതൃഭൂമി ആവിഷ്‌കരിച്ച മിഷന്‍ മെഡിക്കല്‍കോളേജ് പദ്ധതിയിലേക്ക് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ഒരു കോടി രൂപ നല്‍കും. രാജ്യസഭാംഗമായ വയലാര്‍ രവി 2017-'18 സാമ്പത്തിക വര്‍ഷത്തെ എം.പി.ഫണ്ടില്‍ നിന്ന് 50 ലക്ഷവും, 2018-'19 വര്‍ഷത്തെ ഫണ്ടില്‍നിന്ന് 50 ലക്ഷവുമാണ് നല്‍കുക.

പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലബാറിലെ സാധാരണക്കാരുടെ ആശാകേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.

കെ.എസ്.യു.വിലുള്ള കാലം മുതല്‍ കോഴിക്കോടുമായി ബന്ധമുണ്ട്. പൊതു പ്രവര്‍ത്തനത്തില്‍ വലിയ പിന്തുണയും ഊര്‍ജവും കോഴിക്കോട് തന്നിട്ടുണ്ട്. മാതൃഭൂമി അക്കാലങ്ങളില്‍ നല്‍കിയ പിന്തുണ എപ്പോഴും ഓര്‍മിക്കുന്നു. -അദ്ദേഹം പറഞ്ഞു.
mmc mission medical college