വടകര: ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ തയ്യല്‍തൊഴിലാളികള്‍ക്കും 2,000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന് തയ്യല്‍ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ. അമീര്‍ അധ്യക്ഷത വഹിച്ചു. പറമ്പത്ത് ദാമോദരന്‍, കെ.വി. ശിവാനന്ദന്‍, കൂടാളി അശോകന്‍, പുറന്തോടത്ത് സുകുമാരന്‍, മാതോങ്കണ്ടി അശോകന്‍, അജിത് പ്രസാദ് കുയ്യാലില്‍, പി. സുജീഷ്, പി.കെ. വൃന്ദ, കെ.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു.