തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലുള്ള പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് സൈക്കിള്‍ വിതരണംചെയ്തു.
പഞ്ചായത്ത് തനത് വാര്‍ഷികപദ്ധതി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 22 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ ലഭിച്ചു. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ സൈക്കിള്‍ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.ബാവ അധ്യക്ഷതവഹിച്ചു. ടി.അജിത, എം.മാലതി, വി.കെ.ബാലകൃഷ്ണന്‍, പി.വി.അശോകന്‍, കെ.വി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.