പെരുമ്പിലാവ്: റോയല്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധിജയന്തി ദിനം സേവനദിനമാക്കി. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് വളണ്ടിയര്‍മാര്‍ കുന്നംകുളം താലൂക്ക് ആസ്​പത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗപ്രദമാക്കി.