പറവൂര്‍: തുരുത്തിപ്പുറം സെന്റ് ലൂയീസ് പള്ളിയില്‍ ജപമാല തീര്‍ഥാടനം തുടങ്ങി. ഇടവകയിലെ കുടുംബ യൂണിറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജപമാല തീര്‍ഥാടനം. തിരഞ്ഞെടുത്ത പത്തു വീടുകളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. ജപമാല, മരിയന്‍ സന്ദേശം, മെഴുകുതിരി പ്രദക്ഷിണം എന്നിവയുണ്ട്. മാതാവിന്റെ തിരുസ്വരൂപം വികാരി ഫാ. ജോര്‍ജ് മാണിക്കത്താന്‍ ഭക്തര്‍ക്ക് ആശീര്‍വദിച്ചു നല്‍കി. തുടര്‍ന്ന് തിരുസ്വരൂപവുമേന്തി പ്രദക്ഷിണവും ഉണ്ടായി.എം.ഒ.ജോണ്‍സണ്‍, എം.എന്‍.ആന്റണി, എം.എ.പാപ്പച്ചന്‍, ഡീക്കന്‍ ജോമോന്‍ മാടവന, ബ്രദര്‍ അലക്‌സ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ജപമാല പ്രദക്ഷിണം പത്തു ദിവസം ഉണ്ടാകും. പിന്നീട് ആഘോഷമായ കൊന്ത നമസ്‌കാരം നടക്കും.