പാലക്കാട്: കെ.എസ്.എസ്.പി.യു. ജില്ലയിലെ 14 ബ്ലോക്ക് കേന്ദ്രങ്ങളില്‍ വയോജനദിനം ആചരിച്ചു. പാലക്കാട് ടൗണ്‍ ബ്ലോക്ക്, ചിറ്റൂര്‍, മലമ്പുഴ, ആലത്തൂര്‍, ഷോറണൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, പട്ടാന്പി, ഒറ്റപ്പാലം, നെന്മാറ, കൊല്ലങ്കോട്, പാലക്കാട് റൂറല്‍ ബ്ലോക്ക്, കുഴല്‍മന്ദം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ നായര്‍, കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി കെ.പി. രാമകൃഷ്ണന്‍, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് സി. പത്മാവതി, കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡന്റ് സി.എം. വര്‍ഗീസ്, ഷൊറണൂര്‍ നഗരസഭാ ചെയര്‍മാന്‍ എസ്. കൃഷ്ണദാസ്, കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റിയംഗം എം. രാമകൃഷ്ണന്‍, എം.കെ. ശിവരാമന്‍, വി. വസന്ത, സുബൈദ, വി. ചെന്താമരാക്ഷന്‍ എം.എല്‍.എ., രാധ പഴണിമല, സദനം ഹരികുമാര്‍, സുബൈദ ഇസ്ഹാക്ക് എന്നിവര്‍ വിവിധയിടങ്ങളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.