മലപ്പുറം: ലോക വയോജന ദിനത്തില്‍ മലപ്പുറം ഗവ. കോളേജ് എന്‍.എസ്. യൂണിറ്റുകള്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി 'തണലേകിയവര്‍ക്ക് തണലേകാം' ശ്രദ്ധേയമായി. ആദ്യകാലത്ത് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരും പൂര്‍വകാല അധ്യാപകരും ഒരുമിച്ച് പുതുതലമുറയിലെ വിദ്യാര്‍ഥികളോടൊപ്പം വേദിയിലെത്തി. വയോജനങ്ങളെ ആദരിക്കുകയും സ്‌നേഹോപഹാരം നല്‍കുകയുംചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ എന്‍.എസ്. കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി. അബൂബക്കര്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.കെ. മീര, ഡോ. ഉണ്ണി ആമപ്പാറയ്ക്കല്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി.മുഹമ്മദ്, പ്രൊഫ. ഇസ്മായില്‍, പ്രൊഫ. ദിവാകരന്‍ നമ്പൂതിരി, പ്രൊഫ. ശബരി കെ.അയ്യപ്പന്‍, സ്റ്റാഫ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. ഹനീഫ, അരുണ്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഉദയകുമാര്‍, അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു.