കണ്ണൂര്‍: സ്വച്ഛ്ഭാരത് പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
പി.കെ.ശ്രീമതി എം.പി. സത്യവാചകം ചൊല്ലിക്കൊടുത്തു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. സംസാരിച്ചു. സീനിയര്‍ ഡിവിഷന്‍ പേഴ്‌സണല്‍ ഓഫീസര്‍ ചന്ദ്രിക ജയശങ്കറിന്റെ നേതൃത്വത്തില്‍ അറുപതോളം ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
സ്റ്റേഷനും പരിസരവും കാടുവെട്ടി വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നശിപ്പിച്ചു. സ്റ്റേഷന്‍ മാനേജര്‍ എം.കെ.ശൈലേന്ദ്രന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.