കണ്ണൂര്‍: ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ശുചിത്വമിഷന്‍ തുടങ്ങിയവയുടെ ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച കളക്ടറേറ്റില്‍ തുടക്കമാകും.
രാവിലെ 9.30ന് ശുചീകരണപരിപാടികള്‍ കളക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അഞ്ചരക്കണ്ടി കാവിന്മൂല ഗാന്ധിസ്മാരക വായനശാലയില്‍ സാംസ്‌കാരികസദസ്സ്, ഫിലിമോത്സവം എന്നിവ നടക്കും.