ചെറുവത്തൂര്‍: മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാര്‍ ജലോത്സവം രണ്ടിന് കാര്യങ്കോട് പുഴയില്‍ നടക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത്, നീലേശ്വരം നഗരസഭ എന്നിവയുടെ നേതൃത്വത്തിലുള്ള ജനകീയ സംഘാടകസമിതിയാണ് സംഘാടകര്‍.
25, 15 ആള്‍ തുഴയുന്ന വള്ളകളി മത്സരവും വനിതകളുടെ വള്ളംകളി പ്രദര്‍ശനമത്സരവും നടക്കും. രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഫ്ലഗ് ഓഫ് ചെയ്യും. വൈകിട്ട് സമാപനസമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സമ്മാനം വിതരണം ചെയ്യും.